Friday, 5 September 2014

പണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തിക വ്യവസ്ഥയുടെ പോരായ്മകള്‍

നായാട്ടു ജീവിതത്തില്‍ നിന്നും കാര്‍ഷിക സമ്പ്രദായത്തിലേക്കും അതില്‍ നിന്നും ഉണ്ടായിവന്ന ബാര്‍ട്ടര്‍ കൈമാറ്റരീതിയും അതിന്റെ പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് രംഗപ്രവേശം ചെയ്ത പണവും നമുക്ക് പരിചിതമാണ്. ആദ്യകാലങ്ങളില്‍ ഭൌതികവസ്തുക്കള്‍ സൂക്ഷിക്കുന്നതിനു പകരമായി നല്‍കിയിരുന്ന രസീത് ആയിരുന്നു കടലാസ് പണം. പണത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ഇടപാടുകള്‍ ലാഭത്തില്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ലാഭം എന്നത് തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കേണ്ട ഒന്നാണ്. ഇതാണ് പണത്തിന്റെ ചക്രത്തെ തിരിക്കുന്ന ഘടകം. ഇങ്ങനെ നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തിക വ്യവസ്ഥയുടെ ആവശ്യകതകള്‍ ലഭ്യമാക്കിക്കൊടുക്കാന്‍ പരിമിതമായ ഭൂവിഭവങ്ങള്‍ക്ക് സാധ്യമല്ല. ഭൂമി പരന്നതാണെന്നും വിഭവങ്ങള്‍ അളവറ്റതാണെന്നും മനുഷ്യര്‍ ചിന്തിച്ചിരുന്ന കാലഘട്ടത്തില്‍ രൂപപ്പെട്ടു വന്നതാണ് ഈ വ്യവസ്ഥ. ആവശ്യകതകള്‍ വര്‍ദ്ധിച്ചതിനനുസരിച്ച് രാജ്യാതിര്‍ത്തികള്‍ക്ക് പുറത്തേക്ക് കപ്പലോട്ടങ്ങളും വ്യവസായങ്ങളും യുദ്ധങ്ങളും ആരംഭിച്ചു. ഇന്നത് ആഗോളീകരണത്തില്‍ എത്തിനില്‍ക്കുന്നു. ഇപ്പോള്‍ ഒറ്റക്കമ്പോളമാണ് ലോകം.

കൂടിക്കൂടിവരുന്ന കണക്കുകള്‍ക്ക് മൂല്യം നല്‍കാന്‍ പരിമിതമായ പ്രകൃതിവിഭവങ്ങള്‍ക്ക് സാധ്യമല്ല. അതിനാല്‍ 'വിഭവങ്ങള്‍ക്ക്' രസീതായി വിപണിയിലിറങ്ങുന്നതിനു പകരം 'കടത്തിന്'രസീതായി നിലനില്‍ക്കുക എന്നതായി പണത്തിന്റെ ധര്‍മ്മം. ഇതിന്റെ ഫലമായി ആവശ്യക്കാര്‍ കടം ചോദിക്കുന്നതിനനുസരിച്ച് പണം ഇറങ്ങുകയും, തിരിച്ചുലഭിക്കാത്തപ്പോള്‍ വിഭത്തിനായുള്ള ആവശ്യകത വരികയും ചെയ്യുന്നു. വാസ്തവത്തില്‍, വിഭവങ്ങളുടെ ലഭ്യതയെ പരിഗണിക്കാതെ നിലവില്‍ വന്ന ഈ കടത്തിനെ തിരിച്ചടയ്ക്കാന്‍ വേണ്ട വിഭവ മൂല്യം എങ്ങും തന്നെ ഇല്ല. അതിനാല്‍ തിരിച്ചടയ്ക്കാനായി വീണ്ടും കടത്തില്‍ നിന്നു തന്നെ പണം ഉണ്ടാകേണ്ടിവരുന്നു. ഇത് പിന്നെയും കടം ഉണ്ടാക്കുന്നു. ഇത് ചാക്രികമായി, പരിധിയില്ലാതെ തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഇതില്‍ ഈടാക്കപ്പെടുന്ന പലിശയും ഇതുപോലെ തന്നെ. യഥാര്‍ഥലോകത്തിലെ വസ്തുക്കളുമായി ആനുപാതികമല്ലാത്തതിനാല്‍(വെറും കണക്കുകളി‍ല്‍ മാത്രം നിലനില്‍ക്കുന്നതിനാല്‍) അതും പെരുകിക്കൊണ്ടിരിക്കുന്നു.
വിരലിലെണ്ണാവുന്ന രാഷ്ട്രങ്ങളൊഴികെ ലോകത്തില്‍ എല്ലാ രാജ്യങ്ങളും കടത്തിലാണ്. ഭൂരിപക്ഷം ജനങ്ങളും കടത്തിലാണ് കഴിയുന്നത്. ഇതെല്ലാം മുകളില്‍ പറഞ്ഞതുമായി ബന്ധപ്പെട്ട് വരുന്ന ഘടകങ്ങളാണ്.

ഇങ്ങനെ നിരന്തരം പെരുകുന്ന പണം പണപ്പെരുപ്പമുണ്ടാക്കുകയും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യും. ഇത് തുടര്‍ന്നുകൊണ്ടേയിരിക്കും. ഇത് സെക്കന്‍ഡുകള്‍ വ്യത്യാസത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ മുന്‍പുതന്നെ നിശ്ചയിക്കപ്പെട്ടുവച്ചിട്ടുള്ള ശമ്പളനിരക്കുകള്‍ സാധാരണഗതിയില്‍ മാറ്റമില്ലാതെ തുടരുന്നു. നിരന്തരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ശമ്പളത്തിനുമാത്രം ഓടുന്ന വ്യവസ്ഥയുമായി പിടിച്ചുനില്‍ക്കാനാകുന്നു.

  • സര്‍ക്കാരുകള്‍ കടത്തിലാകുമ്പോള്‍ - പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കപ്പെടുകയോ വിദേശകമ്പനികള്‍ക്ക് വില്‍ക്കപ്പെടുകയോ ചെയ്യുന്നു, നികുതി സംബന്ധിച്ച് പുതിയ നിയമങ്ങള്‍ ഇറങ്ങുന്നു, സാധനങ്ങള്‍ക്ക് വിലക്കയറ്റം ഉണ്ടാകുന്നു, പുതിയ നിയമങ്ങള്‍ ഇറങ്ങുന്നു, ആനൂകൂല്യങ്ങള്‍ വെട്ടിച്ചുരുക്കപ്പെടുന്നു.

  • തൊഴിലില്ലായ്മ പ്രശ്നങ്ങള്‍ പരിഹരിക്കാനായി കുറഞ്ഞ വേതനത്തിന് കൂടുതല്‍ തൊഴിലുകള്‍ ഉള്‍പ്പെടുത്തുന്നു. കുറഞ്ഞ ശമ്പളനിരക്കിന് വിനിമയ ശേഷി ഇല്ലാതാകും.
  • മത്സരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സാമ്പത്തികരീതി വിഭവങ്ങളുടെ നഷ്ടം ഉണ്ടാക്കുന്നു. എത്ര ആളുകള്‍ക്ക് എത്ര വിഭവങ്ങള്‍, സേവനങ്ങള്‍ ആവശ്യമാണ് എന്നതിനെ അടിസ്ഥാനപ്പെടുത്തി അല്ല ഉല്‍പ്പാദനം നടക്കുന്നത്. പരമാവധി ആളുകളെക്കൊണ്ട് ഉല്‍പ്പന്നം ഉപയോഗിപ്പിക്കുക എന്ന തത്വത്തിലാണ് ഇത് നിലനില്‍ക്കുന്നത്. ചവറുകൂനകള്‍ പെരുകുന്നു.
  •  ഒരേ നിലവാരമുള്ള ഉല്‍പ്പന്നമാണെങ്കില്‍ കൂടി പരസ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ലാഭം നിശ്ചയിക്കപ്പെടുക. കോടിക്കണക്കിന് പണം ആ രീതിയില്‍ ചെലവാക്കപ്പെടുന്നു. അത് ഗുണമേന്‍മ കൂട്ടാനായി ഉപയോഗപ്പെടുത്താമായിരുന്നു.
  • കലാസൃഷ്ടികളില്‍ പരീക്ഷണങ്ങള്‍ക്കും പുതുമയ്ക്കും ഉള്ള സാധ്യത കുറവാണ് - ഭൂരിഭാഗം ജനങ്ങളുടെ വിശ്വാസ പ്രമാണങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും അനുസരിച്ചുള്ള കലാസൃഷ്ടികള്‍ക്ക് ലാഭം കിട്ടുകയും. അല്ലാത്തവ സാമ്പത്തികമായി പരിപോഷിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു.
  • പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിന്ന് ലാഭം ഉണ്ടാക്കാനാകുന്നു എങ്കില്‍, പ്രശ്നങ്ങള്‍ ഉള്ളിടത്തോളം ലാഭം ഉണ്ടായിക്കൊണ്ടിരിക്കുന്നു. പ്രശ്നങ്ങള്‍ മൂലകാരണത്തോടുകൂടി ഇല്ലായ്മചെയ്യപ്പെടില്ല.
  • രാജ്യങ്ങള്‍ അതിരുകള്‍ തിരിഞ്ഞ് വ്യത്യസ്തമായി ഇരിക്കേണ്ടത് ഈ വ്യവസ്ഥ നിലനില്‍ക്കാന്‍ അത്യാവശ്യമാണ്. ഓരോ രാജ്യത്തിലും വിപണനമൂല്യങ്ങള്‍ വ്യത്യാസമായി നില്‍ക്കുന്നു. കയറ്റിറക്കുമതി നികുതികള്‍ നിശ്ചയിക്കപ്പെടുന്നു.
  • വ്യവസായങ്ങള്‍, കെട്ടിടങ്ങള്‍, വീടുകള്‍, കൃഷിയിടങ്ങള്‍, എന്നിവ വ്യവസ്ഥയുടെ മൊത്തമായുള്ള പഠനത്തെ അടിസ്ഥാനപ്പെടുത്തി അല്ല നിര്‍മ്മിക്കപ്പെടുന്നത്. പകരം സ്ഥലത്തിന്റെ സാമ്പത്തിക ലഭ്യതയെ അടിസ്ഥാനപ്പെടുത്തിയാണ് നിര്‍മ്മിക്കപ്പെടുന്നത്. വരണ്ട പ്രദേശത്ത് കൃഷിസ്ഥലങ്ങളും ജനനിബിഢമായ സ്ഥലങ്ങളില്‍ വ്യവസായശാലകളും ഉണ്ടാകുന്നു.
  • പണത്തിനായി കുറ്റകൃത്യങ്ങളും ചതിയും ഉണ്ടാകുന്നു.
  • സാമ്പത്തിക അടിസ്ഥാനത്തില്‍ ചേരിതിരിവുകള്‍ ഉണ്ടാകുന്നു. പലര്‍ക്കും അടിസ്ഥാന സൌകര്യങ്ങള്‍ ലഭിക്കാതാകുന്നു. ഒരിടത്ത് നഷ്ടം ഉണ്ടായാലേ മറ്റൊരിടത്ത് ലാഭം ഉണ്ടാകൂ എന്ന രീതിയിലാണ് ഈ വ്യവസ്ഥ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നതിനാല്‍, ഈ പ്രശ്നം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

Sunday, 7 April 2013

Competition against competition


#1. ‘A’ എന്ന ഒരു രാജ്യം. ‘B’ എന്ന മറ്റൊരു രാജ്യം.
   ‘A’ എന്ന രാജ്യത്തിലെ ശാസ്ത്രജ്ഞർ ഒരു പുതിയ കണ്ടുപിടിത്തം നടത്തി. എല്ലാ രാജ്യങ്ങളും തമ്മിൽ മത്സരം ( Competition ) ആണല്ലോ. കിടമത്സരം പുരോഗതി കൊണ്ടുവരും എന്നാണ് വയ്പ്പ്. അതുകൊണ്ടു തന്നെ ‘A’ യുടെ കണ്ടുപിടിത്തം ‘B’ യുമായി പങ്കിടാനോ അതിനെപ്പറ്റി ചർച്ചയ്ക്കോ ‘A’ തയ്യാറല്ല. 10 വർഷങ്ങൾക്കു ശേഷം ‘B’ ഈ കണ്ടുപിടിത്തം തദ്ദേശീയമായി വികസിപ്പിച്ചെടുത്തു. ‘B’ യിലെ ശാസ്ത്രജ്ഞർക്കും അഭിനന്ദനങ്ങൾ.

10 വർഷം മുൻപു തന്നെ നിലവിലുള്ള ഒരു കണ്ടുപിടിത്തത്തിനു വേണ്ടി ‘B’യുടെ 10 വർഷം സമയവും വിഭവങ്ങളും മനുഷ്യരുടെ ശേഷിയും എല്ലാം പാഴാക്കേണ്ടി വന്നു.
‘A’ യും ‘B’ മത്സരത്തിനു പകരം സഹകരണം (Cooperation) ആയിരുന്നു നടത്തിയിരുന്നത് എങ്കിൽ ഈ പത്തു വർഷങ്ങൾ കൊണ്ട് ‘B’ യിലെ മനുഷ്യരുടെ ശേഷിയും സമയവും വിഭവങ്ങളും കൂടി ഉപയോഗിച്ച് ‘A’ യ്ക്കും ‘B’ യ്ക്കും ഇന്ന് നിലവിലുള്ളതിനെക്കാൾ ഇരട്ടി മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കാൻ കഴിയുമായിരുന്നു.
ഇവിടെ Competition വഴി പുരോഗതി ഉണ്ടാവുകയാണോ ചെയ്തത് ? അതോ കിടമത്സരം കാരണം പുരോഗതിയ്ക്ക് തടസ്സം ഉണ്ടാകുകയാണോ ?

#2. ഒരു നഗരത്തിൽ ‘X’ എന്നും ‘Y’ എന്നും പേരായ രണ്ടു കമ്പനികൾ   ഉണ്ട്.
   നഗരത്തിലെ ജനസംഘ്യ 20 ആണ്. രണ്ടു കമ്പനികളും തോളോടുതോൾ  മത്സരിച്ചു കൊണ്ടിരിക്കുന്നു. ഇവർ ഓരോരുത്തർക്കും വേണ്ടത് അവരവരുടെ ഉൽപ്പന്നം 20 ആൾക്കാരും വാങ്ങണം എന്നുള്ളതാണ്. അതുകൊണ്ടുതന്നെ ‘X’ ഇരുപത് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നു. ‘Y’ ഇരുപത് ഉൽപ്പന്നങ്ങൾ ഉണ്ടാക്കുന്നു. മൊത്തം 40 ഉൽപ്പന്നങ്ങൾ ഉണ്ടായി(20 + 20)
നഗരത്തിൽ ആകെ 20 പേരെ ഉള്ളു. 40 ഉൽപ്പന്നങ്ങളും. ഏതെങ്കിലുമൊക്കെ കടകളിൽ നിന്ന് ആളുകൾ 20 എണ്ണം വാങ്ങും. ബാക്കി 20 എണ്ണം പാഴാകും. ആ 20 നു വേണ്ടി ഉണ്ടായ ഊർജ്ജവും മനുഷ്യരുടെ സമയവും വിഭവങ്ങളും എല്ലാം നഷ്ടം. ഈ ഇരുപതെണ്ണവും ഒന്നുകിൽ കുപ്പയിലേയ്ക്ക് പോകും. അല്ലെങ്കിൽ,
 ഇപ്പോൾ വാങ്ങിക്കൊണ്ടു പോയത് ഉപയോഗം കഴിയുമ്പോൾ ആളുകൾ പുതിയ സാധനങ്ങൾ വാങ്ങാൻ വരും. അപ്പോൾ ഇരുന്ന് കാലപ്പഴക്കം സംഭവിച്ചതായ ഈ ഇരുപത് ഉൽപ്പന്നങ്ങൾ എടുത്ത് കൊടുക്കാം.
competition കാരണം വീണ്ടും ഉണ്ടായത് വൻ നഷ്ടം. അല്ലെങ്കിൽ ഗുണമേന്മയില്ലായ്മ.
(ഒരു നഗരത്തിൽ 2 കമ്പനികൾ മാത്രമല്ല ഒരേ ഉൽപ്പന്നം വിൽക്കുന്നത് എന്ന് ഓർക്കുക. 3 എണ്ണം ആകുമ്പോൾ നഷ്ടം 2 ഇരട്ടി ആകുന്നു. 4 എണ്ണം ആകുമ്പോൾ 3 ഇരട്ടി………………………………) ഇവിടെയും കമ്പനികളുടെ എണ്ണം അല്ല പ്രശ്നം competition based economy ആണ് പ്രശ്നം.

#3. ഇതേപോലെ വേറൊരു സ്ഥലം, ഇതേപോലെ വേറെ രണ്ടു കമ്പനികൾ.                  ഇവർ ഓരോരുത്തർക്കും വേണ്ടത് അവരവരുടെ ഉൽപ്പന്നം 20 ആൾക്കാരും വാങ്ങണം എന്നുള്ളതാണ്. ‘X’ ന് ‘Y’ യുടെതിനെക്കാൾ ഗുണമേന്മ ഉള്ള ഉൽപ്പന്നം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്നുണ്ടെങ്കിൽ ആളുകളെ കൊണ്ട് ‘X’ ന്റെ ഉൽപ്പന്നം വാങ്ങിപ്പിക്കാൻ എന്തു ചെയ്യാം ? (‘Y’ യുടെ ഉൽപ്പന്നത്തിന്റെ ഗുണമേന്മ കുറയ്ക്കുകയോ ‘Y’ യെ അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ പോരെ ?) ഇങ്ങനെ ഒരു സാധ്യത മത്സര അധിഷ്ടിത സമ്പ്രദായം തുറന്നിടുന്നു. അവിടെ ഉള്ള ഗുണമേന്മ കൂട്ടാൻ പറ്റിയില്ലെങ്കിലും എതിരാളിയുടെത് കുറച്ചാൽ ലാഭം ഉണ്ടാക്കാം.

#4. ഞാൻ ‘Z’ ആണെന്നിരിക്കട്ടെ, ഓട്ടപ്പന്തയത്തിൽ എനിക്ക് ഒന്നാമത്   എത്തണമെങ്കിൽ രണ്ടു വഴികൾ.
ഒന്ന്, എന്റെ ഓട്ടത്തിന്റെ നില മെച്ചപ്പെടുത്തുക.
രണ്ട്, കൂടെ ഓടുന്നവരുടെ നില എന്റെതിനെക്കാൾ താഴെ ആക്കുക.
എല്ലാ മത്സരങ്ങളിലും ഈ രണ്ടു സാധ്യതകൾ നിലനിൽക്കുന്നു.
ഇങ്ങനെ എല്ലായ്പ്പോഴും നടക്കുന്നു എന്നല്ല പറഞ്ഞത്. ഇതിനുള്ള സാധ്യത മത്സര ലോകം ചൂണ്ടിക്കാട്ടുന്നു. അവസരം ലഭിച്ചാൽ കൂടുതൽ എളുപ്പമുള്ള മാർഗ്ഗം മത്സരാർത്ഥികൾ ഉപയോഗപ്പെടുത്തും.

#5. ഒരു ക്ലാസിൽ 10 കുട്ടികൾ. ക്യാമ്പസ് സെലക്ഷൻ 2 സീറ്റുകൾ. ക്ലാസിൽ, ഒരു വിദ്യാർത്ഥി മറ്റൊരാളിനെ പഠിക്കാൻ സഹായിച്ചാൽ, സ്വന്തം അവസരം ആകും നഷ്ടപ്പെടുക. മറ്റുള്ളവർ എത്രത്തോളം മണ്ടന്മാരും മണ്ടികളും ആകുന്നോ അത്രയും നല്ലത് എന്ന് ഓരോരുത്തരും കരുതും. നിലവിലെ നില ഭദ്രമാണ് എങ്കിൽ അത് കൂടുതൽ മെച്ചപ്പെടുത്താൻ നിൽക്കുന്നതിനെക്കാൾ നിലയ്ക്ക് ഇളക്കം തട്ടുന്നതുവരെ മറ്റുള്ളവരെ സഹായിക്കാതിരിക്കുക എന്ന മാർഗ്ഗം ആണ് എളുപ്പം. അറിവ് കൂടിയ രണ്ടു പേരും അറിവ് കുറഞ്ഞ പത്തു പേരും ഉണ്ടാകുന്നതാണോ അറിവുള്ള 10 പേർ ഉണ്ടാകുന്നതാണോ ഒരു സമൂഹത്തിനു നല്ലത് ?  മത്സര അധിഷ്ടിത ലോകമാണോ സഹകരണത്തിൽ അധിഷ്ടിതമായ ലോകമാണോ നല്ലത്.

മത്സര അധിഷ്ടിത സാമ്പത്തിക ക്രമം, മത്സര അധിഷ്ടിത ലോകം ഇവ  പുരോഗതിയ്ക്ക് വിലങ്ങുതടി ആണ്. സഹകരണത്തിൽ അധിഷ്ടിതമായ സാമ്പത്തിക/സാമൂഹിക ക്രമീകരണം ആണ് പുരോഗതിയ്ക്ക് അനുയോജ്യം.  സഹകരണത്തിൽ അധിഷ്ടിതമായ മെച്ചപ്പെട്ട ഒരു സാമൂഹിക ക്രമീകരണമാണ് ‘റിസോഴ്സ് ബേസ്ഡ് എക്കണോമി’.
 
 ( http://waysview.blogspot.in/2013/03/blog-post_31.html  )

Sunday, 31 March 2013

റിസോഴ്സ് ബേസ്ഡ് ഇക്കണോമിവിഭവ-അധിഷ്ടിത സാമ്പത്തിക വ്യവസ്ഥ

ഭൂമിയിൽ മനുഷ്യർക്ക് എല്ലാവർക്കും ആവശ്യമായ വിഭവങ്ങൾ ഉണ്ട്. വിഭവങ്ങൾ കുറവുള്ള സ്ഥലങ്ങളിൽ വ്യാവസായികമായി ലഭ്യത കൂട്ടാൻ ലാബുകളും സാങ്കേതികതയും ഉണ്ട്. ആവശ്യത്തിലധികം ഊർജ്ജസ്രോതസ്സുകളും ഉണ്ട്. ഈ വിഭവങ്ങൾ എല്ലാവർക്കും ലഭ്യമക്കാനുള്ള സാങ്കേതിക വിദ്യയും നിലവിലുണ്ട്. ഇവയുടെ സമൻവയത്തിലൂടെ ഭൂമിയിലെ എല്ലാവർക്കും വേണ്ട വിഭവങ്ങൾ വേണ്ടരീതിയിൽ ക്രമീകരിക്കാൻ സാധിക്കും. പണത്തിന്റെയോ മറ്റു മൂല്യ അധിഷ്ടിത വ്യവഹാരങ്ങളുടെയോ ആവശ്യമില്ലാതെതന്നെ.

നിലവിലെ സാമൂഹിക-സാമ്പത്തിക വ്യവസ്ഥ പ്രകൃതിയ്ക്കും മനുഷ്യർക്കും ദോഷകരമായ രീതിയിലുള്ളതും, പുരോഗമനത്തിന് വിലങ്ങുതടിയായതും, മനുഷ്യത്വത്തിനു വിലവയ്ക്കാത്തതും ആയതിനാൽ അത് അധികം വൈകാതെ തന്നെ കാലഹരണപ്പെടും. വിലക്കയറ്റം, അഴിമതി, പറ്റിപ്പ് എന്നിവ അതിൽ സ്വാഭാവികമായും ഉള്ളതുകൊണ്ടും, തൊഴിലില്ലായ്മയും വിലക്കയറ്റവും തുടങ്ങിയ വൈരുദ്ധ്യങ്ങൾ അതിൽ തന്നെ നിലനിൽക്കുന്നതുകൊണ്ടും ആധുനിക സാമ്പത്തിക വ്യവസ്ഥ തകരാറിലാകും.
എന്നതുകൊണ്ടുതന്നെ റിസോഴ്സ് ബേസ്ഡ് ഇക്കോണമി എന്നത് ഇന്നത്തെ കാലത്ത് വളരെയധികം പ്രസക്തി ഉള്ളതാണ്.

രാജ്യം,മതം,വംശം,വർഗ്ഗം, തുടങ്ങിയ വിഭാഗീയതകൾക്കതീതമായി മനുഷ്യ വംശത്തെയും പ്രകൃതിയെയും ഒന്നായി കാണേണ്ടതുണ്ട് എന്നും ലോകത്തിലെ വിഭവങ്ങൾ പങ്കുവയ്ക്കേണ്ടത് ഗ്രഹത്തിന്റെ ആരോഗ്യത്തിന്റെ ആവശ്യകതകളാണെന്നും ഉള്ള അറിവിന്റെ അടിസ്ഥാനത്തിലാണ് 
വിഭവ-അധിഷ്ടിത സാമ്പത്തിക നയം നിർമ്മിതമായിരിക്കുന്നത്. രാഷ്ട്രീയപരമായ തീരുമാനങ്ങൾക്കു പകരം തികച്ചും ശാസ്ത്രീയവും സാങ്കേതികവുമായ അപഗ്രഥനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങൾ.

ലോകത്തിലെ വിഭവങ്ങളുടെയും ഊർജ്ജ ലഭ്യതയുടെയും അടിസ്ഥാനത്തിൽ ഉള്ള സർവ്വേ വഴി എത്രത്തോളം വിഭവങ്ങൾ / ഊർജ്ജ സ്രോതസ്സുകൾ എവിടെയെല്ലാം ലഭ്യമാണ് എന്ന നിഗമനത്തിലെത്താൻ സാധിക്കും. ഇത് വഴി അവയുടെ ക്രമീകരണം സുഗമമാക്കാനും ഓരോ പ്രദേശത്തിനും ആവശ്യമായവ കൂടുതൽ ഉള്ളിടത്തുനിന്നും എത്തിക്കുവാനും അല്ലെങ്കിൽ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കുവാനും സഹായകമാവും.

പണം, മൂല്യങ്ങൾ ഇവയുടെ ആവശ്യമില്ലാതെ എല്ലാവർക്കും സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കണമല്ലോ, അതുകൊണ്ടുതന്നെ ഇവിടെ തൊഴിൽ മേഖലയിൽ മനുഷ്യരെ നിയോഗിച്ചാൽ വേതനം മുതലായവയുടെ പ്രശ്നം വരികയും വീണ്ടും പണ-അധിഷ്ടിത സമ്പ്രദായത്തിലേക്ക് പോകേണ്ടിവരികയും ചെയ്യും. മാത്രമല്ല എല്ലാവർക്കും ആവശ്യമായത് ലഭിക്കുന്നു എന്നതിനാൽ പണത്തിന്റെ പേരിൽ ആരെയും അടിമകളാക്കി തൊഴിൽ ചെയ്യിപ്പിക്കാനും സാധ്യമല്ല. ഇവിടെയാണ് യന്ത്രങ്ങളുടെ പ്രസക്തി. മനുഷ്യരെക്കാൾ മികച്ച രീതിയിൽ, ശമ്പളമോ അവധിയോ വിശ്രമമോ  കൂടാതെ, കൂടുതൽ കൃത്യതയോടെ, കുറഞ്ഞ സമയത്തിൽ ജോലി ചെയ്യാൻ യന്ത്രങ്ങൾക്കാവും. പണ-അധിഷ്ടിത സാമൂഹികക്രമത്തിൽ യന്ത്രവൽക്കരണം തൊഴിലില്ലായ്മ സ്രഷ്ടിക്കുകയും തൽഫലമായി ആളുകൾക്ക് പണമില്ലാതാകുകയും വിനിമയശേഷി നഷ്ടപ്പെടുകയും ചെയ്യും. ഇവിടെ ശാസ്ത്രത്തിന്റെ പുരോഗമനം മനുഷ്യർക്ക് ദ്രോഹമാകുന്നു. എന്നാൽ 
റിസോഴ്സ് ബേസ്ഡ് ഇക്കോണമിയിൽ എല്ലാവർക്കും വിഭവങ്ങളും സേവനങ്ങളും ലഭിക്കുന്നതിനു വേണ്ടിയാണ് യന്ത്രവൽക്കരണം. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങൾ മനുഷ്യസേവനത്തിന് ഇവിടെ ഉപയോഗപ്പെടുന്നു. ശാസ്ത്രത്തിന്റെ പുരോഗമനം മനുഷ്യരുടെയും പ്രകൃതിയുടെയും പുരോഗമനത്തിനു ഉപയോഗിക്കപ്പെടുന്നു.

പൂർണ്ണമായും പുനരുൽപ്പാദനം നടത്തപ്പെടുന്ന ഊർജ്ജസ്രോതസ്സുകളാണ് ഉപയോഗിക്കേണ്ടത്. ഭൂമിയിൽ പലയിടത്തായി പലതോതിലും  വിന്യസിക്കപ്പെട്ടിരിക്കുന്ന  സൗരോർജ്ജം, കാറ്റ്, തിരമാല, സമുദ്രപ്രവാഹങ്ങൾ, ഭൗമതാപം(കരയിലെയും കടലിലെയും), താപവ്യതിയാനം, പീസോ ഇലക്ട്രിക്, മിന്നൽ, അന്തരീക്ഷ താപം, മുതലായ ഊർജ്ജസ്രോതസ്സുകൾ വേണ്ടവിധം ഉപയോഗിച്ചാൽ നമുക്ക് ആവശ്യത്തിലും വളരെയധികം ഊർജ്ജം ഉൽപ്പാദിപ്പിക്കാനാവും. അന്തരീക്ഷത്തിന് മലിനീകരണങ്ങളും ഇല്ലായിരിക്കും. ഇതിനെല്ലാം നമുക്ക് നിലവിൽ സാങ്കേതിക വിദ്യ ഉണ്ട്. എന്നാൽ കൂടിയ ചെലവുകൾ ഉണ്ടാകുന്നത് നിലവിലെ സാമ്പത്തിക വ്യവസ്ഥ കാരണമാണ്. ആഗോളമായി 
വിഭവ-അധിഷ്ടിത സാമ്പത്തിക നയം ഒരു ആവശ്യകത ആണെങ്കിൽ, ആവശ്യങ്ങൾ ഒന്നാമതും പണം(ചെലവ്)  രണ്ടാമതും പരിഗണിക്കാം. അങ്ങനെ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കപ്പെട്ടിട്ടുള്ള സംഭവങ്ങൾ  ധാരാളം.

കൂടുതൽ കാര്യക്ഷമവും ഊർജ്ജവും സ്ഥലവും ലാഭിക്കാൻ പറ്റുന്നതും, ആധുനിക കൃഷി രീതികളും ക്രമീകരണങ്ങളും ഉള്ളതും ആയ നഗരങ്ങളിൽ, 
ഊർജ്ജ സ്രോതസ്സുകളുടെയും വിഭവങ്ങളുടെയും സിസ്റ്റത്തിന്റെയും  ക്രമീകരണം എളുപ്പത്തിലും കൃത്യതയോടും കാര്യക്ഷമമായും നിയന്ത്രിക്കുന്നതിനും അപഗ്രധിക്കുന്നതിനും സൂപ്പർകമ്പ്യൂട്ടറുകൾക്ക് കഴിയും. ക്രമീകരണങ്ങൾക്ക് എവിടെയെങ്കിലും തകരാർ ഉണ്ടാവുകയാണെങ്കിൽ അതു സ്വമേധയാ പരിഹരിക്കാൻ ഒന്നിലധികം കേന്ദ്രങ്ങളുള്ള ഗ്രിഡ് ലാണ് ഇവ ക്രമീകരിക്കേണ്ടത്.

ഭൂമിയെ എല്ലാവരുടെയും പൊതുസ്വത്തായി കാണേണ്ടത് ആവശ്യമാണ്, ലോകത്ത് പല ഭാഗത്തായി പല വിഭവങ്ങളും ഏറിയും കുറഞ്ഞും ഇരിക്കുന്നു. ഇവയുടെ ശരിയായ ക്രമീകരണം സാധ്യമാകണമെങ്കിൽ സ്വകാര്യസ്വത്ത് എന്ന വ്യവസ്ഥയിൽ നിന്നും മാറി ലോകത്തെ പൊതുസ്വത്തായി കാണുകയും ലോകത്തെ വിഭവങ്ങൾ എല്ലാവർക്കും ഉള്ളതാണ് എന്നു മനസ്സിലാകുകയും വേണം. ഇങ്ങനെ വരുമ്പോൾ യുദ്ധങ്ങൾക്കായി ചെലവഴിക്കുന്ന വൻ സമ്പത്ത് സുസ്ഥിരമായ ലോകം പടുത്തുയർത്താൻ വിനിയോഗിക്കാം.

പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകളിൽ നിന്നുള്ള അളവറ്റ ഊർജ്ജവും, യന്ത്രങ്ങളാൽ നിർവ്വഹിക്കപ്പെടുന്ന മികച്ച രീതിയിലുള്ള സേവനങ്ങളും കാരണം എല്ലാവർക്കും ആവശ്യമായ ഭക്ഷണം, പാർപ്പിടം, ഉയർന്ന നിലവാരമുള്ള ജീവിത സൗകര്യങ്ങൾ എന്നിവ ലഭ്യമാക്കാൻ സാധിക്കും. സ്വകാര്യ സ്വത്ത് എന്നത് ഇല്ലാത്തതിനാലും ലഭ്യത സുലഭമായതിനാലും അത്യാർത്തി, പിടിച്ചുപറി, കുറ്റകൃത്യങ്ങൾ, പൂഴ്ത്തിവയ്പ്പ് ഇവ സ്വാഭാവികമായും ഒഴിവാകും. 


ഇത്തരം സമൂഹത്തിൽ സമ്പ്രദായത്തിൽ നിന്നും മനുഷ്യർ മനുഷ്യരോടും പ്രപഞ്ചത്തോടും സ്നേഹവും പ്രതിബദ്ധതയും ഉള്ളവരായി വളരാനും  അൻവേഷണങ്ങളും കണ്ടുപിടിത്തങ്ങളും പുരോഗതിയ്ക്ക് വേണ്ടിയുള്ളതാക്കാനും യദാർത്ഥ പ്രശ്നങ്ങളെ പരിഹരിക്കാനും  ഉതകുന്നതായിരിക്കും വിദ്യാഭ്യാസം.

ഗ്ലോബൽ റിസോഴ്സ് ബേസ്ഡ് എക്കണോമി നിലവിൽ വരുത്തുന്നതിനും ആശയങ്ങൾ പരമാവധി മനുഷ്യരിൽ എത്തിക്കുന്നതിനും പ്രവർത്തിക്കുന്ന സംഘടനകളാണ് ‘വീനസ് പ്രോജക്ട്’ , സെയിട്ഗൈസ്റ്റ് മൂവ്മെന്റ് (യുഗചേതന മുന്നേറ്റം) എന്നിവ. നിങ്ങൾക്കും ആശയം ഇഷ്ടപ്പെട്ടു എങ്കിൽ പ്രസ്തുത സംഘടനകളുടെ ലിങ്ക് ചുവടെ കൊടുക്കുന്നു. പ്രവർത്തനങ്ങളിൽ ചേരാം. ഇഷ്ടപ്പെട്ടു എങ്കിൽ ആശയം പരമാവധി ആളുകളിലേയ്ക്കെത്തിക്കുക. ഒരുമിച്ച് നമുക്ക് പുരോഗതി നേടാം.

(
http://www.thevenusproject.com/)

inspired by


Friday, 29 March 2013

ചില ക്രമക്കേടുകൾ


നിങ്ങൾ ഫുട്ബോൾ കളി അറിയാതെ ഫുട്ബോൾ കളിക്കാൻ ഇറങ്ങുമോ ? ക്രിക്കറ്റോ ? അതും അതുപോലെതന്നെ. കളി അറിയാതെ കളിക്കാൻ ഇറങ്ങിയാൽ നിങ്ങൾ അനാവശ്യമായി ഫൗളുകൾ വാങ്ങിക്കൂട്ടും. ശരി. ഇനി മറ്റൊരു കളിയെപ്പറ്റി നോക്കാം. നിങ്ങൾ എത്ര പേർക്ക് എക്കണോമി- സാമ്പത്തിക ശാസ്ത്രത്തിൽ അറിവുണ്ട് ? ബാങ്കിങ്ങിലോ ? പേരു കേട്ട് ഓടല്ലേ. താഴത്തെ ഒരു പാരഗ്രാഫുകൂടി വായിച്ചിട്ട് ഓടുന്നെങ്കിൽ ഓടിക്കോളൂ. എന്റെ അനുഭവത്തിൽ ഭൂരിഭാഗം പേർക്കും ഇതിനെപ്പറ്റി വലിയ ധാരണകളൊന്നും ഇല്ല. പക്ഷെ എല്ലാവരും ദിവസവും പണം ഉപയോഗിച്ച് കളിച്ചുകൊണ്ടിരിക്കുന്നത് ഇതേ കളി തന്നെ അല്ലേ ? കളിയെപ്പറ്റി അറിയാതെ നിങ്ങൾ എങ്ങനെയാണ് കളിക്കുന്നത് ?
അതല്ല നിങ്ങൾ ഇത് നന്നായി കൈകാര്യം ചെയ്യുന്നവരാണ് എങ്കിൽ ചുവടെയുള്ള ചില രസകരമായ കളികൾക്ക് ഉത്തരം നൽകാമോ. ഇത് മനസ്സിലാക്കാൻ സാധാരണ ആറാം ക്ലാസ് ലോജിക് മതിയാകും. ഇതിന് ഇതുവരെ തൃപ്തികരമായ ഉത്തരങ്ങൾ കിട്ടാത്തതിനാൽ ഒരു നിഗമനത്തിൽ എത്തിച്ചേർന്നിട്ടുണ്ട്. നിഗമനം അവസാനം ചർച്ച ചെയ്യാം. ആദ്യം കളികൾ ശ്രദ്ധിച്ചു നോക്കൂ.

#1. ‘ക’ എന്നൊരു രാജ്യം. ഇവിടെ A, B, C എന്നിങ്ങനെ 3 ആൾക്കാർ. നിങ്ങൾ ഇതിൽ ഒരാളാണെന്ന് കരുതിക്കോളൂ. രാജ്യത്തെ ജനസംഘ്യ എന്നത് 3. ഇവിടെ ‘കു’ എന്നൊരു ബാങ്കിനാണ് പണവിതരണത്തിന്റെയും അച്ചടിയുടെയും ചുമതല.
‘കു’ എന്ന ബാങ്കിൽ നിന്നും A, B, C എന്നിവർ 10 രൂപ വീതം കടം എടുത്തു.
ആകെ ബാങ്ക് കൊടുത്തത് 10 + 10 + 10 = 30.
ഇപ്പോൾ രാജ്യത്ത് ആകെ 30 രൂപ സർക്കുലേഷനിൽ ഉണ്ട്.
ഇനി തിരിച്ചടയ്ക്കേണ്ടത് 15 രൂപ വീതമാണ്. മുതൽ(10) + പലിശ(5) = 15.
ആകെ ‘കു’ യ്ക്ക് തിരിച്ചു കിട്ടാൻ ഉള്ളത് 15 + 15 + 15 = 45
രാജ്യത്ത് ആകെ 30 രൂപയേ ഉള്ളു. എങ്ങനെ 45 രൂപ തിരിച്ചടയ്ക്കും ?
( അത് തിരിച്ചടയ്ക്കാൻ വീണ്ടും കടമെടുക്കാം ? )

സുഹൃത്തുക്കളേ, ഇവിടെ ബാങ്കിന്റെ ഉദാഹരണത്തിൽ(#1), ഇല്ലാത്ത 15 രൂപ ഉണ്ടാക്കുവാൻ വേണ്ടി നാം വീണ്ടും ഇവിടുന്നു തന്നെ കടമെടുക്കുന്നു. എന്നിട്ട് തിരിച്ചടയ്ക്കുന്നു.
നോക്കൂ ആദ്യം മുപ്പത് മാത്രം ഉണ്ടായിരുന്ന രാജ്യത്ത് ഇപ്പോൾ നാൽപ്പത്തഞ്ച് രൂപ ഉണ്ടായി. നാണയപ്പെരുപ്പം ഉണ്ടായി. അന്ന് 30 രൂപ ആയിരുന്ന സാധങ്ങൾക്ക് ഇന്ന് 45 രൂപ ആയി. വിലക്കയറ്റം ഉണ്ടായി.
വിലക്കയറ്റം ആയതിനാൽ അടുത്ത മാസം മുതൽ 10 എടുക്കേണ്ടിയിരുന്ന സ്ഥലത്ത് 15 എടുക്കണം. ഒരു റൗണ്ട് കൂടി കഴിയുമ്പോൾ ഇത് വീണ്ടും കൂടും. അങ്ങനെ കൂടിക്കൊണ്ടേ ഇരിക്കും.
( വിലക്കയറ്റം ഓരോ റൗണ്ടിലും കൂടുന്നു .ശമ്പളം എത്ര വർഷത്തിൽ ഒരിക്കൽ ആണ് കൂടുന്നത് എന്ന് ചിന്തിച്ചു നോക്കൂ. )


ഇനി ബിസിനസ്സിലെ ചില കളികൾ നോക്കാം.

#2.  ‘പ’ എന്ന ഒരു കമ്പനി ‘X’ എന്ന ഉൽപ്പന്നം കുറേയെണ്ണം ഉൽപ്പാദിപ്പിക്കുന്നു. ഉൽപ്പാദന ചെലവ് എന്നത്,
അസംസ്കൃത വസ്തുക്കൾ വാങ്ങാൻ    - 5 രൂപ
തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാൻ   - 5 രൂപ
യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾ ഗതാഗതം – 5 രൂപ
പരസ്യം,                          – 5 രൂപ
ലാഭം                            - 5 രൂപ
എനിക്ക് ലാഭം വളരെ കുറച്ചേ കിട്ടുന്നു, ഇന്നത്തെ വിലക്കയറ്റവുമായി തട്ടിക്കുമ്പോൾ കുറച്ചുകൂടി ലാഭം ഉണ്ടെങ്കിലേ പിടിച്ചു നിൽക്കാനാവൂ. മാത്രമല്ല, അപ്പുറത്തെ ‘മ’ എന്ന കമ്പനിക്കാരും ഇതേ വ്യവസായം തുടങ്ങിയിട്ടുണ്ട്. അപ്പോൾ വില കുറച്ചു വിൽക്കണമെങ്കിൽ നല്ല ലാഭം വേണം.  ഇതിൽ ഏതിൽ നിന്നും ലാഭിക്കാം ?
( ശ്രീ ‘കി’ എന്നോടു പറഞ്ഞു ഒരു രൂപയ്ക്ക് ഗുണമേന്മ കുറഞ്ഞ  അസംസ്കൃതവസ്തുക്കൾ ഒപ്പിച്ചു തരാം എന്ന് ! അതിനെ ഗുണമേന്മ ഉള്ളതുപോലെ പുറം മോടി പിടിപ്പിക്കാൻ ഒരു രൂപയേ ആകുകയുള്ളു.
അപ്പോൾ ‘കി’ പറഞ്ഞതനുസരിച്ചാണെങ്കിൽ 5 രൂപ ചെലവാക്കേണ്ടിടത്ത് 2 രൂപയേ ചിലവാകൂ. ബാക്കി 3 രൂപ എനിക്ക് ലാഭിക്കാം.
നിങ്ങൾ എന്തു കരുതുന്നു ? )

#3. ‘ത’ എന്ന വ്യവസായശാലയിൽ ഉണ്ടാക്കിയെടുക്കുന്ന ഒരുതരം ഉൽപ്പന്നമാണ് ‘Y’. ആ നഗരത്തിൽ Y കിട്ടുന്ന വേറെ കടകളൊന്നുമില്ല. Y ഒരു വർഷം ഉപയോഗിച്ചാലും കേടാവാത്ത രീതിയിൽ ആണ് അവിടെ നിന്നും നിർമ്മിക്കുന്നത്. നഗരത്തിലെ ശരാശരി ജനസംഖ്യ 100 ആണ്. ഒരു വർഷത്തെ ശരാശരി ഉൽപ്പാദനം 100 Y ആണ്.
സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും ഒക്കെ അല്ലേ. ? നഗരത്തിൽ Y യുടെ മാർക്കറ്റിങ്ങ് എങ്ങനെ കൂട്ടാം. എങ്ങനെ ലാഭം കൂടുതൽ ഉണ്ടാക്കാം ?
(Y 6മാസം ഉപയോഗിച്ചാൽ കേടാകുന്ന രീതിയിൽ ഉണ്ടാക്കിയാലോ ?
ലാഭം കൂട്ടാമല്ലോ ?)

#4. ഒരു കമ്പനി സോഫ്റ്റ് ഡ്രിങ്ക് വ്യവസായം നടത്തുന്നു. സ്ഥലത്ത് സൗജന്യമായി കുടിവെള്ളം വരുന്ന ഒരു പൈപ്പുനിര ഉണ്ട്. വാണിജ്യം കൂട്ടാൻ എന്തൊക്കെ ചെയ്യാം ?
( പൈപ്പ് അധികൃതർക്ക് കൈക്കൂലി കൊടുത്ത് അത് നിർത്തിക്കാം ?
 കുടിവെള്ളം മലിനപ്പെടുത്താം ?
പൈപ്പ് തുലയ്പ്പിക്കാം ? )
ഇല്ലെങ്കിൽ കച്ചവടം നഷ്ടത്തിലാകും. അല്ലേ ?

#5. ഒരു കാർ ഫാക്ടറി നടത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ. വളരെ നന്നായി ഫിറ്റ് ചെയ്ത് വല്ലപ്പോഴും മാത്രം കുഴപ്പം വരുന്ന രീതിയിൽ വിൽക്കുന്നതാണോ ഇടയ്ക്കിടയ്ക്ക് സ്പെയർ പാർട്സ് മാറ്റിക്കാൻ തക്ക രീതിയിൽ നന്നാക്കുന്നതാണോ ലാഭകരം ?

#6. ഒരു ഉൽപ്പന്നം ‘Q’ ഉണ്ടാക്കുന്നു. സ്ഥലത്ത് അത് ധാരാളമായി ലഭിക്കുന്ന ഒന്നാണ് എങ്കിൽ വില കൂടുതലായിരിക്കുമോ കുറവായിരിക്കുമോ ലഭിക്കുക ?
കുറവായിരിക്കും. എങ്ങനെ ലാഭം കൂട്ടാം ?
( കുറേ ‘Q’ കുറഞ്ഞ വിലയ്ക്ക് വാങ്ങി കൂട്ടി വച്ചാലോ ? അപ്പോൾ ലഭ്യത കുറയും. അപ്പോൾ ഉദ്ദേശിക്കുന്ന വിലയ്ക്ക് വിൽക്കാം. സാധനം കിട്ടാനില്ലാത്തതുകൊണ്ട് ആളുകൾ വാങ്ങിച്ചോളും ?)

#7. സീൻ മരുന്നു കമ്പനി. ആളുകളെല്ലാം ആരോഗ്യവാന്മാരും ആരോഗ്യവതികളും ആണെങ്കിൽ അത് ലാഭത്തെ എങ്ങനെ ബാധിക്കും ?
(ഒരു വൈറസ് ഉണ്ടാക്കി ഇറക്കിയാലോ ?, നഗരത്തിൽ മാലിന്യം തട്ടിയാലോ ?)


ഇവിടെ എല്ലാ ഉദാഹരണത്തിലും നോക്കൂ, അസംസ്കൃത വസ്തുവിൽ തട്ടിപ്പ്, കാലാവധി കുറഞ്ഞ ഉൽപ്പന്നം ഇറക്കൽ, സൗജന്യമായി കിട്ടുന്നതിനെ ഇല്ലാതാക്കൽ, ഉൽപ്പന്നത്തിന്റെ ഗുണമേന്മ കുറയ്ക്കൽ, പൂഴ്ത്തിവയ്പ്പ്, പൊതു ആരോഗ്യം തകർക്കൽ. എന്തിനുവേണ്ടി ? ലാഭം.
ഇവരുടെ ഭാഗത്തു നിന്നു ചിന്തിച്ചു നോക്കൂ. നാളത്തെയ്ക്ക് കഞ്ഞികുടിക്കാൻ ഇന്നത്തെ ലാഭം ഉണ്ടെങ്കിലേ പറ്റൂ. അപ്പോൾ ലാഭം ഉണ്ടാക്കാനുള്ള വഴികൾ സ്വാഭാവികമായും അൻവേഷിക്കും. അതു സ്വാഭാവികം മാത്രമാണ്. ഇവരെ പിടിച്ച് ജയിലിൽ ഇട്ടതുകൊണ്ട് പ്രശ്നം തീരുമോ ? അടുത്തു വരുന്നവർ വീണ്ടും ഇതേ കളി തുടരും. കുറച്ച് അധികം ലാഭമുള്ളവർ നിയമത്തിൽ നിന്നും ഊരും. ലാഭം വച്ചുള്ള കളി ഉള്ളിടത്തെല്ലാം. ഇത്തരം അടവുകൾ പയറ്റാം.

പറഞ്ഞുവരുന്നത് - ലാഭവും ഗുണമേന്മ,സമൃദ്ധി,പൊതു ആരോഗ്യം, ഈടുനിൽപ്പ് ഇവയും വിപരീത അനുപാതത്തിലാണ് എന്നതാണ്.
അതായത് മറ്റുള്ളവ കുറച്ചാൽ ലാഭം കൂട്ടാം. മറ്റുള്ളവ കൂട്ടിയാൽ ലാഭം കുറയ്ക്കാം.

ലാഭം, പണം ഇവ വച്ചുള്ള കളികളിൽ സ്വതമായി അടങ്ങിയിരിക്കുന്നവയാണ് വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, മായംചേർക്കൽ തട്ടിപ്പ് എന്നിവ. ഇവ ഇല്ലാതിരുന്നാൽ അത് ലാഭം, സാമ്പത്തിക നില എന്നിവയെ സാരമായി ബാധിക്കും.

ഇത്തരം ഒരു കെണിയുടെ മാതൃകയിലാണ് നമ്മുടെ സാമ്പത്തിക സമ്പ്രദായം രൂപീകൃതമായിരിക്കുന്നത്.
അല്ലെങ്കിൽ ഈ ഉദാഹരണങ്ങൾ കൂടി ശ്രദ്ധിച്ചു നോക്കൂ,
* എത്രത്തോളം പേർ കടത്തിലാകുന്നോ, ബാങ്കുകൾക്ക് അത്രത്തോളം ലാഭം.
* ഒരുപാടു പേർ രോഗികളായാൽ ഡോക്ടർക്ക് ലാഭം കൂടി
* വാഹനങ്ങൾ അപകടത്തിൽ പെടുന്നതിന്റെ നിരക്ക് അനുസരിച്ച് മെക്കാനിക്കിന് കൂടുതൽ ജോലി. (ഏതോ സിനിമയിൽ പഞ്ചർ ഒട്ടിക്കാൻ കിട്ടാൻ വേണ്ടി അള്ളു വച്ച് പഞ്ചറാക്കുന്നത് ഓർമ്മ വരുന്നു)
* മണ്ടന്മാരുടെ നിരക്കിനനുസരിച്ച് ട്യൂട്ടർക്ക് ലാഭം.
* ഉപകരണങ്ങൾ കേടാകുന്നതിനനുസരിച്ച് അതിന്റെ റിപ്പയർമാർക്ക് ലാഭം.
* ദിവസം പത്തെണ്ണമെങ്കിലും ചത്തു പോയാൽ ശവപ്പെട്ടിക്കാരനും, റീത്ത് വിൽക്കുന്നവർക്കും സന്തോഷം.

മറ്റാരെയൊക്കെയോ ദ്രോഹിച്ചുകൊണ്ട് ഒരാളുടെ ലാഭം പടുത്തുയർത്തുന്ന സമ്പ്രദായം. വ്യവസ്ഥ ഇങ്ങനെ ആയതുകൊണ്ട് കുറ്റങ്ങളും ചതിയും കൂടുന്നു. എല്ലാവരും പണവും ലാഭവും ഉപയോഗിച്ചു ജീവിക്കുന്നതിനാൽ എല്ലാവരും ഇതിൽ ഭാഗഭാക്കാവാൻ നിർബന്ധിതരാവുന്നു. എല്ലാവരും പരസ്പരം ദ്രോഹിച്ച് ജീവിക്കുന്നു. ഇതാണോ ധർമ്മം ? ഇതാണോ നീതി ? ഇതാണോ വർഷങ്ങൾകൊണ്ട് നാം പടുത്തുയർത്തിയ മനുഷ്യ സംസ്കൃതി ?

ഏതൊക്കെ നിയമ സംഹിതകൾ ഉണ്ടാക്കിയാലും,ഏതൊക്കെ തത്വങ്ങൾ പറഞ്ഞു പഠിപ്പിച്ചാലും, ഇത്തരം കള്ളത്തരങ്ങൾ ഇല്ലാത്ത രീതിയിൽ സമൂഹം മുന്നോട്ടു പോകണമെങ്കിൽ, പണ അധിഷ്ടിത വ്യവസ്ഥയിൽ നിന്നും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

വെള്ളത്തിൽ കിടക്കുന്ന മീൻ അത് വെള്ളത്തിലാണ് എന്ന് ചിന്തിക്കാറില്ല. കാരണം അതിന്റെ ലോകം അതാണ്. കരയിൽനിന്നു നോക്കിയാൽ മനസ്സിലാകും വെള്ളത്തിലാണ് എന്ന്.
കെട്ടുപാടുകൾക്ക് അതീതമായി ചിന്തിക്കൂ. ഉത്തരം അവിടെയുണ്ട്.

നമുക്ക് എല്ലാവർക്കും ആവശ്യമായ വിഭവങ്ങൾ ഭൂമിയിലുണ്ട്. കുറവുള്ളവ കൂട്ടാൻ ശാസ്ത്രമുണ്ട്. എല്ലാവർക്കും വിതരണം ക്രമീകരിക്കാൻ സാങ്കേതിക വിദ്യയുമുണ്ട്.

inspired by
http://www.youtube.com/watch?v=EewGMBOB4Gg )
( http://www.youtube.com/watch?v=JAu5H1p4Gp8 )
( http://www.youtube.com/watch?v=ZclJc5siGPo )
( http://www.youtube.com/watch?v=vtIXNMLeS6c )
( http://www.thezeitgeistmovement.com/faq )
( http://thevenusproject.com/en/the-venus-project/resource-based-economy )

Saturday, 19 May 2012

some photos too


ആകാശം - sky

സൂര്യൻ - sun


പനിനീർ പൂവ് - rose

കരിമ്പിൻ പൂവ് - flower of sugarcane plant


ദീപ പ്രഭയിൽ നെയ്യാർ ഡാം - neyyar dam full of light
വാഴത്തോട്ടം - 

വഴിയരികിലെ കുളം - pond near road

വിട്ടിൽ - praying mantis


കെട്ടിടം രാത്രിയിൽ - building at nightപീഠം, ഇരുട്ടിൽ - stool at darkകുളം - pond


നിശാഗന്ധി പുഷ്പം - nishagandhi flower

വഴി-a way

സൂര്യൻ ജലത്തിൽ പ്രതിബിംബിച്ചപ്പോൾ-sun reflected  on light

ലേസർ പ്രകാശം, വിന്യാസം -  laser light scattering

ചേനപ്പൂവ് -

തുമ്പപ്പൂവ് - thumpa flower


നിശാഗന്ധിതെറ്റിപ്പൂവ് -

ശലഭം - a moth

പുഴു -നിശാഗന്ധിപ്പൂവുകൾ - nishagandhi flowersശലഭം - a moth

കാവ് -

സൂര്യാസ്തമയം - sunset

പൂക്കളം

തോട്ടുവരമ്പ് -

കൂൺ - mushroom


ഇലകൾക്കിടയിലൂടെ സൂര്യപ്രകാശം - sunlight through leaves

ജലാശയം

വനം, ജലാശയം - forest

കടവ്

ജല പ്രവാഹം, നെയ്യാർ ഡാം


ആകാശം, മരങ്ങൾ - sky , trees


ആകാശത്തേയ്ക്ക് നീണ്ട മരച്ചില്ലകൾ - branches towards sky

മുളം കാട് - bamboo

ആകാശം, മരങ്ങൾ

പല്ലി - lizard

ചന്ദ്രൻ, ഒരു വിദൂര ദൃശ്യം - moon

വാഴക്കുല - Banana bunches